കൊല്ലം: ഡിവിഷൻ വാർഷിക സ്റ്റുഡൻ്റസ് കൗൺസിൽ വ്യത്യസ്തമായ സെഷനുകൾ , ചർച്ചകൾ, റിപ്പോർട്ട് അവതരണം എന്നിവ കൊണ്ട് പ്രൗഢ ഗംഭീരമായി കൊല്ലം ഹമദാൻ മദ്രസയിൽ നടന്നു.
ജനറൽ സെക്രട്ടറി മുഹമ്മദ് റാസി ഹിൽബസാറിൻ്റെ സ്വാഗത ഭാഷണത്തിലൂടെ ആരംഭിച്ച പ്രോഗ്രാം പ്രസിഡൻ്റ് സഅദ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹഫീള് അഹ്സനി ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ റിപ്പോർട്ടിനു ശേഷം സമിതി റിപ്പോർട്ടുകളായ വെഫി,ദഅവ , സ്മൈൽ, ക്യൂഡി, ജി ഡി സ്മാർട്ട് കോർ , ഹയർ സെക്കൻഡറി, ക്യാമ്പസ്, കലാലയം, ഫിനാൻസ് എന്നിവ യഥാക്രമം വായിച്ചു.
വിദ്യാർഥികളിൽ ധാർമിക മനോഭാവവും ഉത്തരവാദിത്വ നിർവഹണ ബോധവും നൽകി കൊണ്ട് എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ കൗൺസിൽ അജ്മല്‍ സുഹരിയുടെ നന്ദിയോടെ അവസാനിച്ചു.
