‘എ കെ നായർ സ്മാരക റോഡ് ‘ ; പുറക്കാട് കുറുങ്ങിമുക്ക് – കിടഞ്ഞിക്കുന്ന് റോഡിന് പേര് നല്‍കി

news image
Nov 23, 2022, 3:40 am GMT+0000 payyolionline.in

പുറക്കാട്: കുറുങ്ങിമുക്ക് – കിടഞ്ഞിക്കുന്ന് റോഡിന് എ കെ നായർ സ്മാരക റോഡ് എന്ന് നമകരണം ചെയ്തു. പുറക്കാട് നോർത്ത് എൽ.പി . സ്കൂളിൽ  നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലസമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  രാമചന്ദ്രൻ കുയണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ യു. കെ. സൗജത്ത് സ്വാഗതം പറഞ്ഞു. മേലടി ബ്ലോക് പഞ്ചായത്ത് മെമ്പർ രാജീവൻ കോടലൂർ , സി. ഹനീഫമാസ്റ്റർ, ശ്രീധരൻ കിഴക്കേ കണ്ടംകുനി, സന്തോഷ് കെട്ടുമ്മൽ, എടവനകണ്ടി രവീന്ദ്രൻ,ശശി എ ടവനകണ്ടി,കുഞ്ഞിക്കണ്ണൻ പുതിയോട്ടിൽ,സഹീർ മലയിൽ എന്നിവർ ആശംസകളർപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe