‘ഏയ് ഓട്ടോ’ പദ്ധതിക്ക് വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കം

news image
May 10, 2025, 3:01 pm GMT+0000 payyolionline.in

വടകര : റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കാത്തുനിൽക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണലൊരുക്കുന്ന ‘ഏയ് ഓട്ടോ’ പദ്ധതിക്ക് വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി.

സ്റ്റേഷൻ സൂപ്രണ്ട് ടി.പി. മനേഷ് ഉദ്ഘാടനംചെയ്തു. വത്സലൻ കുനിയിൽ അധ്യക്ഷതവഹിച്ചു.

പി.കെ. രാമചന്ദ്രൻ, മോഹനൻ അമ്പാടി, പി. അനൂപ്, പി.വി. റിയാസ്, എം. ഹംസ, എം.കെ. രാജീവ് എന്നിവർ സംസാരിച്ചു. അധ്യാപകനും സസ്യഗവേഷകനുമായ ദിലീപും വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരണ ശുചീകരണഫോറവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓട്ടോഡ്രൈവർമാരാണ് ചെടികൾ പരിപാലിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe