പയ്യോളി : പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ 79-ാം സ്ഥാപക ദിനം ആഘോഷിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ഐഎൻടിയുസിയെന്നും, ഇതിനെ അവഗണിക്കാനോ മാറ്റിനിർത്താനോ ആർക്കും സാധിക്കില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ. ഷാജി പറഞ്ഞു. ഇന്ത്യയുടെ മുൻ പ്രസിഡന്റ് വി.വി. ഗിരി, മുൻ പ്രധാനമന്ത്രി ഗുൽസാരി ലാൽ നന്ദ, കെ. കരുണാകരൻ, സി.എം. സ്റ്റീഫൻ, ആര്യാടൻ മുഹമ്മദ് തുടങ്ങിയ മഹാരഥന്മാർ ഐഎൻടിയുസിയുടെ സംഭാവനകളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എം. മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.കെ. ശീതൾ രാജ്, ടി.കെ. നാരായണൻ, പ്രജീഷ് കുട്ടമ്പള്ളി, റഷീദ് മാസ്റ്റർ, സായി രാജേന്ദ്രൻ വി.കെ, സോമൻ ടി.ടി, ബിജിഷ വി.വി.എം, പ്രദീപൻ കൊടുന്നയിൽ, സജീഷ് കോമത്ത്, സിന്ധു സതീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഐഎൻടിയുസി 79-ാം സ്ഥാപക ദിനം: കോൺഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ. ഷാജി
May 3, 2026, 2:40 pm GMT+0000
payyolionline.in
ആരോഗ്യ ജാഗ്രത 2026: പയ്യോളി നഗരസഭ 3-ാം ഡിവിഷനിൽ കർമ്മസമിതി രൂപീകരിച്ചു
ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചു; കണ്ണൂർ സ്വദേശികളായ മൂന്നുപേർ മരി ..
