ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധം

news image
Jul 30, 2026, 4:53 am GMT+0000 payyolionline.in

പയ്യോളി: ഡൽഹി എ.കെ.ജി ഭവനിൽ അതിക്രമിച്ച് കയറി എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അന്യായമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.വി. മനോജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സി. മുസ്‌തഫ സ്വാഗതവും കെ.ടി. ലിഖേഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe