കൂത്താളി: അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പി. ബി. അർഷിൻ ബാബുവിന് കൂത്താളി ഉമറുൽ ഫാറൂഖ് മസ്ജിദ് കമ്മിറ്റി ആദരവ് നൽകി. കൂത്താളി മസ്ജിദ് കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് നാടിന്റെ മതേതര സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും മാതൃകയായി. കൂത്താളി പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ മാത്രം പഠിച്ച് മികച്ച വിജയം വരിച്ച അർഷിന്റെ നേട്ടം നാട്ടിലെ മറ്റ് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണെന്ന് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചുകൊണ്ട് മഹല്ല് ഖാളി അബ്ദുൽ കബീർ അഹ്സനി പറഞ്ഞു. വളപ്പിൽ മൊയ്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ലാൽ, പുന്നോറത്ത് അസൈനാർ, പി. കെ. അബ്ദുൽ സലാം, കെ. പി. കാസിം, വി. കെ. ബാബു, വി. മൂസ എന്നിവർ സംസാരിച്ചു.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അർഷിന് മസ്ജിദ് കമ്മറ്റിയുടെ ആദരവ്
Jul 30, 2026, 5:04 am GMT+0000
payyolionline.in
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധം
വിദ്യ നേടാനുള്ള മാനദണ്ഡം പണമല്ല മിടുക്കാണ്: ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ
