ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാക്കൾക്ക് പരാതിപ്പെടാം

news image
Mar 28, 2025, 3:36 am GMT+0000 payyolionline.in

തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാൻ എത്തുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തിയാൽ സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകൾ അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് വരുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തുകയോ അവരിൽ നിന്ന് ക്യാപിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ നടപടിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷൻ പതിമൂന്നിൽ ഒന്നിൽ എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അവർക്കെതിരെ രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe