‘ഒന്നായി പൂജ്യത്തിലേക്ക്’ സന്ദേശവുമായി എയ്ഡ്സ് ബോധവൽക്കരണ കലാ ജാഥക്ക് പയ്യോളിയിൽ സ്വീകരണം നല്കി

news image
Dec 8, 2022, 5:03 am GMT+0000 payyolionline.in

പയ്യോളി :  ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഒന്നായി പൂജ്യത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി സന്ദേശം ഉൾക്കൊള്ളുന്ന മാജിക് ഷോ അവതരിപ്പിച്ചു.  പയ്യോളി മുൻസിപ്പൽ വൈസ്  പ്രസിഡണ്ട്  സിപി ഫാത്തിമ ഉദ്ഘാടനം നിർവഹിച്ചു ആരോഗ്യ സ്റ്റാന്റിങ്ങ കമ്മറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.ജെ എച്ച് ഐ ജിനി ബിയർലി, ജെ പി എച് എൻ സൗദ എന്നിവർ സംസാരിച്ചു. പ്രശസ്ത മജീഷ്യൻ രാജീവ് മേമുണ്ട മാജിക്ക് ഷോ അവതരിപ്പിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിനി ബിയർലി സ്വാഗതം പറഞ്ഞു.  ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ജെ പി എച്ച് എൻ സി സൗദ  നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe