പയ്യോളിയിൽ ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ ഓഫീസിന്റെയും സ്നേഹസ്പർശം പ്രോജെക്ടിന്റെ ഉദ്ഘാടനവും

news image
Sep 22, 2025, 2:36 pm GMT+0000 payyolionline.in

 

പയ്യോളി: ഒപ്പം റെസിഡന്റ്‌സ് അസോസിയേഷന്റെ പുതിയ ഓഫീസിന്റെയും കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കൊടുക്കുന്ന സ്നേഹസ്പർശം പ്രോജെക്ടിന്റെയും ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി. കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. സഹജീവികളെ സേവിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതലായി നടക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

യോഗത്തിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എം. കെ. ശ്രീനിവാസൻ സ്വാഗതവും പ്രസിഡന്റ്‌ കളത്തിൽ കാസിം അധ്യക്ഷത വഹിക്കുകയും ചെയ്തു. കാട്ടിൽ സുനീറ, ഷൈജൽ സഫാത്, കളത്തിൽ ബഷീർ എന്നിവർ ആശംസകൾ നേർന്നു.
സ്നേഹസ്പർശം പ്രൊജക്റ്റ്‌ കോർഡിനേറ്റർ  എം മുസ്തഫ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe