ഒമാനില്‍ തപാല്‍ വഴി ലഹരിമരുന്ന്; പ്രതിയെ പിടികൂടി കസ്റ്റംസ്

news image
Jul 10, 2024, 12:53 pm GMT+0000 payyolionline.in

മസ്കറ്റ്: ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe