ഒയിസ്ക ഭാരവാഹികളുടെ സ്ഥാനാരോഹണം: പ്രസിഡന്റ് അബ്ദുറഹിമാർ, സെക്രട്ടറി ആർ.സുരേഷ് ബാബു, ട്രഷറർ കെ.സുരേഷ്ബാബു

news image
May 10, 2025, 4:03 pm GMT+0000 payyolionline.in

കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ പ്രസിഡന്റ് പ്രൊഫസർ തോമസ് തേവര ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വി.പി.സുകുമാരൻ നടത്തി . പുതിയ അംഗങ്ങൾക്ക് സത്യവാചകം ബാബുരാജ് ചിത്രാലയം ചൊല്ലി കൊടുത്തു.

 

വി.ടി.അബ്ദുറഹിമാൻ , കെ.സുരേഷ് ബാബു. എൻ. ചന്ദ്രശേഖരൻ, ആർ.സുരേഷ്ബാബു, ഗോപാലകൃഷ്ണൻ ,എം. ജതീഷ് ബാബു, ബാബു കയനാടത്ത് , കെ.സുധാകരൻ, രാഗം മുഹമ്മദലി, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് വി.ടി.അബ്ദുറഹിമാർ , വൈസ് പ്രസിഡന്റ്മാർ ഗോപാലകൃഷ്ണൻ ,ബാലൻ അമ്പാടി, സെക്രട്ടറി ആർ.സുരേഷ് ബാബു, ജോ – സെക്രട്ടറിമാർ ബാബു കയനാടത്തിൽ, ടി.വി സത്യൻ, ട്രഷറർ കെ.സുരേഷ്ബാബു എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe