ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ പയ്യോളി സ്വദേശിക്ക് ദാരുണാന്ത്യം

news image
Sep 3, 2024, 3:16 am GMT+0000 payyolionline.in

പയ്യോളി : ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പയ്യോളി ഏരിപ്പറമ്പിൽ റോഡിൽ പട്ടേരി റയീസ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കൊയിലാണ്ടി അരങ്ങാടത്തിനും ചെങ്ങോട്ട് കാവിനും ഇടയിലാണ് സംഭവം.

 

റയീസ്

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന മംഗലാപുരം -ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് തെറിച്ചു വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുമെത്തിയ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിദേശത്തേക്ക് പോകാൻ ആവശ്യമായ മെഡിക്കൽ ചെക്കപ്പിനായി ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.ഭാര്യ: ആയിഷ.മകൻ: ആദം ഇഷാൻ. പിതാവ്: ഏരിപ്പറമ്പിൽ റസാഖ് (മത്സ്യത്തൊഴിലാളി).മാതാവ്: ജമീല. സഹോദരങ്ങൾ: റമീസ് (കുവൈറ്റ്), റജീഷ് (ബഹ്റൈൻ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe