ഓടുന്ന ബസിൽ കണ്ടക്ടറുടെ എംഡിഎംഎ കച്ചവടം; വടകരയില്‍ യുവാവ് പിടിയിൽ

news image
Mar 25, 2023, 3:58 pm GMT+0000 payyolionline.in

വടകര: ന്യൂജൻ മയക്കുമരുന്നായ എം ഡി എം എയുമായി ബസ് കണ്ടക്ടര്‍ പിടിയിലായി. ഓര്‍ക്കാട്ടേരി പയ്യത്തൂര്‍ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്‌കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം ഡി എം എ പിടികൂടി.

അഷ്‌കര്‍ കോഴിക്കോട് നിന്നും വില്യാപ്പളളിയിലുള്ള യുവാവിന് കൈമാറാനാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വടകര സി ഐ പി എം മനോജും സംഘവുമാണ് അഷ്കറിനെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ശ്രീമണി ബില്‍ഡിംങ് പരിസരത്ത് നിന്നാണ് ഇയാള്‍ വലയിലാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe