ഓഡിറ്റ് വിവാദം; കൊയിലാണ്ടിയിൽ ബിജെപി കൗൺസിൽ യോഗം ബഹിഷ്കരിച്ചു

news image
Nov 2, 2023, 1:37 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2020-21 ഓഡിറ്റ് റിപ്പോർട്ട്മായി ബന്ധപ്പെട്ട് പുറത്ത് വന്ന ക്രമക്കേടുകളെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാവാത്ത നഗരസഭയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. വലിയ അഴിമതിയാണ് ഇത് മായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.
ആവശ്യമില്ലാത്ത സാധന സാമഗ്രികൾ വാങ്ങിക്കൂട്ടി വിതരണക്കാർക്ക് വഴിവിട്ട രീതിയിൽ സഹായം ചെയ്തതിലൂടെ വലിയ സാമ്പത്തിക നഷ്ടവും അഴിമതിയുമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ സത്യസന്ധവും സമഗ്രവുമായ അന്വേഷണം പ്രഖ്യാപിച്ചേ മതിയാവൂ. അല്ലാത്ത പക്ഷം വരും ദിവസങ്ങളിലും ബി.ജെ.പിയുടെ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് നഗരസഭ സാക്ഷ്യം വഹിക്കേണ്ടിവരും. കൗൺസിലർമാരായ കെ.കെ. വൈശാഖ്, വി.കെ.സുധാകരൻ, സിന്ധു സുരേഷ് എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe