കൊയിലാണ്ടി: ഓണം വിപണനമേളകൾ സജീവം . അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത ബാങ്ക് പ്രസിഡൻ്റ് സി അശ്വനിദേവ്, എടപ്പറമ്പത്ത് നാരായണന് ഓണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സി.പ്രഭാകരൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം കെ.എം അമ്മത്, ബാങ്ക് ഡയറക്ടർമാരായ എൻ കെ ശ്രീനിവാസൻ , വിമല മേലേടത്ത് , ബാങ്ക് സെക്രട്ടറി സി എം ചന്ദ്രശേഖരൻ സംസാരിച്ചു.
ചേമഞ്ചേരി : സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണമേളയുടെ ഉദ്ഘാടനം എൻ എം ഡിസി ചെയർമാൻ കെ കെ മുഹമ്മദ് നിർവഹിച്ചു ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു എം നൗഫൽ ബാങ്ക് സെക്രട്ടറി ധനഞ്ജയ് സംസാരിച്ചു. 13 ഇനം സബ്സിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ വിലകുറച്ച് 25 നോൺ സബ്സിഡി സാധനങ്ങളും ആണ് മേളയിൽ കൂടി വിതരണം ചെയ്യുന്നത്
കൊയിലാണ്ടി താലൂക് സപ്ലൈക്കോ ഓണം ഫെയർ ഉത്ഘാടനം സപ്ലൈക്കോ സൂപ്പർ മാർക്കെറ്റിൽ നടന്നു.കൊയിലാണ്ടി നഗര സഭ ചെയർ പേഴ്സൺ സുധ കിഴക്കേ പാട്ട് ഉത്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ എ.അസീസ് അധ്യക്ഷനായിരുന്നു, ആദ്യ വില്പന ചെയർ പേഴ്സൺ നിർവഹിച്ചുചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ടു വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി കെ ചന്ദ്രൻ മാസ്റ്റർ
ബാബു പാഞ്ഞാട്ട്, എൻ മുരളീധരൻ, സുരേഷ് മേലേപ്പുറത്ത്, എസ് ആർ ജയ് കിഷ്, അഡ്വ ,രാധാകൃഷ്ണൻ, അക്ഷയ് പൂക്കാട്, എസ്, രവീന്ദ്രൻ എന്നിവർ സംസാരിച്ചു .