ഓണക്കാലത്തെ വ്യാജമദ്യകടത്ത്; എക്‌സൈസ് പരിശോധന ശക്തമാക്കും

news image
Aug 25, 2023, 10:13 am GMT+0000 payyolionline.in

പേ​രൂ​ർ​ക്ക​ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വ്യാ​ജ​മ​ദ്യ വി​ത​ര​ണം ത​ട​യു​ന്ന​തി​ന് എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. വ്യാ​ജ​മ​ദ്യ​ത്തി​ന്റെ ഉ​ൽ​പാ​ദ​നം, വി​ത​ര​ണം, ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ജെ. ​അ​നി​ൽ ജോ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ല​ത​ല ജ​ന​കീ​യ​സ​മി​തി യോ​ഗ​ത്തി​ന്റേ​താ​ണ് തീ​രു​മാ​നം. സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ സ്‌​പെ​ഷ​ൽ ഡ്രൈ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. ഇ​തി​ന്റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് ജി​ല്ല ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ര​ണ്ട് സ്‌​ട്രൈ​ക്കി​ങ് ഫോ​ഴ്‌​സ് യൂ​നി​റ്റു​ക​ളും ഒ​രു അ​തി​ർ​ത്തി പ​ട്രോ​ളി​ങ് യൂ​നി​റ്റും പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ണെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

തീ​വ്ര​യ​ജ്ഞ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 698 റെ​യ്ഡു​ക​ളാ​ണ് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ​ത്. അ​തി​ർ​ത്തി​മേ​ഖ​ല​ക​ളി​ൽ എ​ക്‌​സൈ​സ്-​പൊ​ലീ​സ്-​വ​നം വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​ട്ടി​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട്, വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നം, ആ​രോ​ഗ്യം, ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe