കൊയിലാണ്ടി:കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഓണാഘോഷം സ്റ്റേഷൻ കോമ്പൗണ്ടിൽ ആഘോഷിച്ചു. ‘ഓണപ്പട കാക്കിപ്പട’ എന്ന പേരിൽ സി ഐ ശ്രീലാൽശേഖരന്റെ നേതൃത്വത്തിൽ എസ്ഐ ബിജു , പ്രദീപൻ, മണി, മനോജ്, ഗിരീഷ് കുമാർ, വിനോദ്, ശ്രീജിത്ത്, സജിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ജിപി, സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫറായി പോകുന്ന എസ് ഐ മനോജ്, വിനോദ്, ശ്രീജിത്ത്, എന്നിവരെ ആദരിച്ചു. ഓണസദ്യയും വിവിധയിനം കലാപരിപാടികളും അരങ്ങേറി