ഓപറേഷൻ സിന്ദൂർ; കീഴരിയൂരിൽ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷന്റെ പ്രകടനവും പൊതുയോഗവും

news image
May 12, 2025, 4:41 pm GMT+0000 payyolionline.in

കൊയിലാണ്ടി:  അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും കൊയിലാണ്ടി എസ് എച്ച് ഓ  ശ്രീലാൽ ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു.

വേണുഗോപാൽ അധ്യക്ഷത വഹിച്ചു.  പ്രേമാനന്ദൻ സ്വാഗതവും  യു കെ രാഘവൻ നായർ, മുരളീധരൻ ഗോപാൽ , സതീശൻ ഒ എം , കെ എസ് നായർ, എം പി കുഞ്ഞിക്കണ്ണൻ, ഉണ്ണികൃഷ്ണൻ, ശശി ആയില്യം എന്നിവരും മഹിളാ വിംഗിനു വേണ്ടി നിഷ മന്ദിക്കണ്ടി, എന്നിവരും ആശംസകൾ അർപ്പിച്ചു. മുരളി മൂടാടി നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe