‘ഓപ്പറേഷൻ തൂഫാൻ’: ലഹരിക്കെതിരെ ബോധവൽക്കരണവുമായി സി.കെ.ജി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

news image
Jul 19, 2026, 3:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: ലഹരിക്കെതിരെയുള്ള ബഹുജന പ്രതിരോധമായ ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിയുടെ കൊയിലാണ്ടി നിയോജക മണ്ഡലതല ഉദ്ഘാടനവും സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് (NSS) യൂണിറ്റിന്റെ ലഹരിവിരുദ്ധ വാർഷിക പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

എൻ.എസ്.എസ് യൂണിറ്റിന്റെ പ്രഥമ ലഹരിവിരുദ്ധ പ്രവർത്തനമായ സിഗ്നേച്ചർ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ കൈയൊപ്പ് പതിപ്പിച്ചു കൊണ്ട് അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe