കൊയിലാണ്ടി: ഓർമ്മകൾ പുതുക്കി എഴുത്തുകാരൻ യു.എ. ഖാദറിൻ്റെ കുടുംബമായ അമേത്ത് തറവാട്ടിലെ കുടുംബ സംഗമം അദ്ദേഹത്തിൻ്റെ മകൻ യു.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബപ്പൻ കാട്ടിൽ ആലികുട്ടിയുടേയും അമേത്ത് ബീവിക്കുട്ടിയുടേയും പിന്മുറക്കാരായ തലമുറകളാണ് ഒത്തുചേർന്നത്. എഴുനൂറോളം പേർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ 18 – പേരെ അനുമോദിച്ചു. മുതിർന്ന 84 കുടുംബാംഗങ്ങളെ ആദരിച്ചു. അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷനായി. പി. നർജാസ്, അമേത്ത് സക്കീർഅലി എന്നിവർ സംസാരിച്ചു.

