ഔദ്യോഗിക ദുഃഖാചരണത്തിനിടെ മെഡിക്കൽ കോളജ് കാമ്പസ് ഗ്രൗണ്ടിൽ ഡി.ജെ പാർട്ടിയും പരസ്യ മദ്യപാനവും; മുഖ്യമന്ത്രിക്ക് പരാതി

news image
Jul 22, 2023, 12:23 pm GMT+0000 payyolionline.in

തിരുവനന്തപുരം: മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ് ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഡി.​ജെ പാ​ർ​ട്ടി​യും പ​ര​സ്യ മ​ദ്യ​പാ​ന​വും ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് പൊ​തു ആ​തു​രാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത്​ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ഡി.​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്.

വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നു​വേ​ണ്ടി ചെ​ല​വ​ഴി​ച്ചെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച്​ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ കൗ​ൺ​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​എം.​ഇ​ക്കും നി​വേ​ദ​നം ന​ൽ​കി. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം ശ്രീ​കു​മാ​ർ പൊ​ലീ​സ്, എ​ക്‌​സൈ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രെ ഫോ​ണ്‍ വ​ഴി കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു.

പ​രി​പാ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ള​ജ് ഗ്രൗ​ണ്ട്​ മ​ദ്യ​ക്കു​പ്പി​ക​ളും സി​ഗ​ര​റ്റും ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണോ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ഫ​ണ്ടി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe