കൊയിലാണ്ടി: കണയംകോട് പാലത്തിനു വടക്കു വശം റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്തത്തിൽ എഫ്.ആർ.ഒ. മാരായ ബിനീഷ് വി കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ എം, വിഷ്ണു, സജിത്ത് പി കെ, ഹോം ഗാർഡ് രാജേഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.