കനത്ത മഴയിലും ഷാഫി പറമ്പിൽ എം പി ക്ക് വടകരയിൽ ആവേശകരമായ സ്വീകരണം

news image
Jul 8, 2024, 5:10 pm GMT+0000 payyolionline.in

വടകര : :വിജയിപ്പിച്ചവർക്ക് നന്ദി പറയാനായി വടകര നിയോജക മണ്ഡലതിലെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകൾ അടക്കം എത്തിയിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്തില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വടകര കറുകയിൽ നിന്ന് ആരംഭിച്ച വടകര നിയോജക മണ്ഡലം പ്രചരണ പരിപാടി മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മതം, രാഷ്ട്രീയം എന്നിവ വേർതിരിവില്ലാതെ വികസനം ജനങ്ങളിലെത്തിക്കാൻ ഷാഫി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പി എസ് രജ്ഞിത്ത് കുമാർ അദ്ധ്യക്ഷം വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൻപി അബ്ദുള്ള ഹാജി, എൻ വേണു , സുനിൽ മടപ്പള്ളി വി കെ അസീസ്, ഒ കെ കുഞ്ഞബ്ദുള്ള, സുനിൽ മടപ്പള്ളി. പ്രദീപ് ചോമ്പാല, കുരിയാടി സതീശൻ, ബാബു ഒഞ്ചിയം, അഡ്വ ഇ. നാരായണൻ നായർ, എം. ഫൈസൽ,വി.സുധീഷ് ആയിഷാഉമ്മർ, പി ബാബുരാജ്,എൻപി അബ്ദുൾ കരീം, ടി. സി രാമചന്ദ്രൻ കെ. അൻവർ ഹാജിഎന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe