പയ്യോളി: പയ്യോളി നഗരസഭയിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 18-ന് പ്രസിദ്ധീകരിച്ച പയ്യോളി നഗരസഭയുടെ കരട് വാർഡ് റിപ്പോർട്ടുകളും, മാപ്പും, വിജ്ഞാപനവും വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പയ്യോളി നഗരസഭ സെക്രട്ടറി വിജില എം. അറിയിച്ചു.
നഗരസഭ ഓഫീസ് വെബ്സൈറ്റ്, വില്ലേജ് ഓഫീസ്, ഗ്രാമകേന്ദ്രങ്ങൾ, വായനശാലകൾ, അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ, വാർത്താബോർഡുകൾ എന്നിവിടങ്ങളിലാണ് ഇതുവിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഡിസംബർ 3 വരെ നേരിട്ടോ രജിസ്ട്രേഡ് തപാൽ വഴിയോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയ്ക്കോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സമർപ്പിക്കാം. ഈ തീയതിക്കുശേഷം പരാതികൾ സ്വീകരിക്കില്ലെന്നും പയ്യോളി നഗരസഭ സെക്രട്ടറി എം വിജില അറിയിച്ചു.