കരിപ്പൂർ വിമാനത്താവളത്തിൽ ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ സ്വർണ മിശ്രിതം പിടികൂടി

news image
Jan 29, 2023, 1:30 pm GMT+0000 payyolionline.in

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1063 ഗ്രാം സ്വർണ മിശ്രിതം കസ്‌റ്റംസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി അനസാണ് (26) പിടിയിലായത്. ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe