പയ്യോളി : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഇരിങ്ങൽ യൂണിറ്റ് സമ്മേളനം നടത്തി.സമ്മേളനത്തിൽ നന്മ യൂണിറ്റ് സെക്രട്ടറി പ്രദീപ് കോട്ടക്കൽ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് ശിവപാദം അധ്യക്ഷവും വഹിച്ചു.
സമ്മേളനം നന്മ മേഖല പ്രസിഡണ്ട് പ്രശോഭ് മേലടി ഉദ്ഘാടനം ചെയ്തു. നന്മ പയ്യോളി മേഖല സെക്രട്ടറി അരുൺ എ കെ പാറോൽ മുഖ്യപ്രഭാഷണം നടത്തി. വിജയൻ പെരിങ്ങാട്, വി വി ആർ ചന്ദ്ര, മുജീബ് കോട്ടക്കൽ, പ്രീജിത്ത് മൂരാട് തുടങ്ങിയവർ ആശംസ നേർന്നൂ. പ്രകാശൻ മൂരാട് നന്ദി അർപ്പിച്ചു. നന്മ ഇരിങ്ങൽ യൂണിറ്റ് പുനഃ സംഘടിപ്പിച്ചു .യൂണിറ്റ് പ്രസിഡണ്ടായി പ്രകാശൻ കേ . ടി സെക്രട്ടറി ശ്രീജിത്ത് ശിവപാദം ട്രഷറർ പ്രദീപ് കോട്ടക്കൽ ജോയിൻറ് സെക്രട്ടറി പ്രീജിത്ത് മൂരാട് വൈസ് പ്രസിഡണ്ട് വിനയൻ.കേ.കേ. എന്നിവരെ തിരഞ്ഞെടുത്തു.