കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു, സംഭവം പാലക്കാട്

news image
Sep 14, 2022, 4:57 am GMT+0000 payyolionline.in

പാലക്കാട്: മുണ്ടൂര്‍ നൊച്ചുപുളളിയിൽ കൃഷി നടത്താത്ത പാടത്ത് കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടുകാരാണ് കാട്ടന പാടത്ത് ചരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനയിലാണ്  നടത്തി. കാട്ടുപന്നിയെ പിടിക്കാന്‍ പാടത്ത് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വ്യക്തമായത്.

സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി പ്രദേശം. ഇവിടെ സ്ഥിരമായ ആന, പന്നി, തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമണെന്ന് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ പാടത്ത് മൂന്നോളം കാട്ടാനകള്‍ എല്ലാ ദിവസം എത്താറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ട് ഏഴ് മണി കഴിഞ്ഞാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആരാണ് കെണി വച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമാകും ഇത് സംബന്ധിച്ച കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ടൗണ്‍ സ്വദേശിയായ സഹസ്രനാമന്‍റെ ഉടസ്ഥതയിലുള്ള കൃഷിയില്ലാത്ത പാടത്താണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe