കാട്ടുപോത്ത് ആക്രമണം: കെസിബിസിക്കെതിരായ പ്രതികരണം മയപ്പെടുത്തി വനം മന്ത്രി

news image
May 21, 2023, 1:36 pm GMT+0000 payyolionline.in

കോഴിക്കോട് : കെ.സി.ബി.സിയുടെ നിലപാട് പ്രകോപനപരമെന്ന മുന്‍ പ്രതികരണം മയപ്പെടുത്തി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.സി.ബി.സി ,സമരത്തെ പ്രകോപനപരമായി പ്രോല്‍സാഹിപ്പിക്കുന്നില്ല. മൃതദേഹം വച്ച് വിലപേശല്‍ നടത്തരുത് എന്നാണ് കെ.സി.ബി.സി പറഞ്ഞത്. വിലപേശല്‍ സമരം ശരിയല്ല എന്ന തന്റെ നിലപാടിനെ സാധൂകരിക്കുന്നതാണിത്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, അഭ്യര്‍ത്ഥിച്ചതാണ്. സമരത്തില്‍ മറ്റാരോ ഉണ്ട്. കാട്ടുപോത്തിനെ വേട്ടക്കാര്‍ വെടിവെച്ചതായി വിവരം ഉണ്ട്. പക്ഷെ അത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടുപോത്ത് കൂടുതല്‍ ആക്രമണം ഉണ്ടാക്കിയാല്‍ അതിനെ കൊല്ലേണ്ടിവരുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

കേരള കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍  കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്് കാതോലിക്കാബാവായുട വിമര്‍ശനത്തിന് പിന്നാലെയാണ് വനം മന്ത്രി നിലപാട് മയപ്പെടുത്തിയത്.  പൊതുവിഷയത്തില്‍ സര്‍ക്കാരിനോട് ആവശ്യം ഉണര്‍ത്തിയതിന് അസ്വസ്ഥത വേണ്ടെന്നും   നിരായുധരായ ആളുകള്‍ എങ്ങനെയാണ് വന്യജീവികളെ നേരിടുക എന്നും കതോലിക്ക ബാവ ചോദിച്ചു. ആരും അക്ഷമരാകേണ്ട കാര്യമില്ല.ഭയപ്പെടുത്തി നിശബ്ദരാക്കേണ്ടെന്നും കെ.സി.ബി.സി അധ്യക്ഷനെന്ന നിലയിലാണ് പ്രതികരിച്ചതെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവാ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe