കൊയിലാണ്ടി: കൊയിലാണ്ടി കാപ്പാട് തീരദേശത്ത് കടലാക്രമണം രൂക്ഷമായി. ഇതൊടെതീരദേശ റോഡ് പല ഭാഗങ്ങളിലും തകർന്നു. കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തികൾ പല ഭാഗത്തും താഴ്ന്നു പോയിരിക്കുകയാണ്.പൊയിൽക്കാവ് മുതൽ കാപ്പാട് തുവ്വ പാറ വരെ 750 മീറ്റർ നീളത്തിൽ റോഡ് തകർന്നു ഗതാഗത യോഗ്യമല്ലാതായി.റോഡ് തകർന്ന ത് ഇരുചക്രവാഹനങ്ങൾക്കും മറ്റും ഭീഷണിയായിരിക്കുകയാണ്.
കനത്ത മഴയിൽ നാലും, അഞ്ചും മീറ്റർ ഉയരത്തിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. തിരമാലകൾ ആഞ്ഞടിച്ചാൽ റോഡ് ഒലിച്ചുപോകുന്ന അവസ്ഥയിലാണ്. അധികൃതർ സ്ഥലത്തെത്തി അവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡ് കയർ കെട്ടി അടച്ചിരിക്കുകയാണ്.നിരവധി ബൈക്ക് യാത്രികർ തിരമാലകളിൽ പെട്ട് വിണിട്ടുണ്ട്. ഇതു വഴിയുള്ള യാത്ര അപകടകരമായതിനാൽ പൂർണ്ണമായും യാത്ര നിരോധിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ
ചിത്രങ്ങള്‍ പകര്‍ത്തിയത് – ബൈജു എം പീസ്