സൂററ്റ്: ഗുജറാത്തിലുണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഹിമ്മത് നഗർ-ഇദാർ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
Jun 7, 2024, 5:23 am GMT+0000
payyolionline.in
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, രാജ്യസഭാ സീറ്റ്; നിര്‍ണായക സിപിഎം സംസ ..
ചരിത്ര പഠനത്തിൽ പുതിയ സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കണം: എസ് എ ആര് ബി ടി എം ..