കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് സഹകരണ പ്രസ്ഥാനം അനിവാര്യം: മന്ത്രി എ. കെ ശശീന്ദ്രൻ

news image
Sep 1, 2024, 4:16 pm GMT+0000 payyolionline.in

വടകര : നമ്മുടെ സംസ്ഥാനത്ത് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ആവശ്യമായ വിള പരിപാലന വിത്തുകളും ഉപകരണങ്ങളും സഹകരണം പ്രസ്ഥാനങ്ങളിലൂടെ ലഭ്യമാക്കിയാൽ കാർഷിക മേഖല പരിപോഷിപ്പിക്കപെടുമെന്ന് വനം വകുപ്പ് മന്ത്രി .എ.കെ ശശീന്ദ്രൻ പറഞ്ഞു.ചോമ്പാൽ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുയായിരുന്നു .

ചടങ്ങിൽ വടകര എം. എൽ. എ കെ. കെ രമ അദ്യക്ഷത വഹിച്ചു.വയനാട് പുനരുദ്ധാരണത്തിനും വിലങ്ങാട് സർവീസ് സഹകരണ ബാങ്കിനും ഉള്ള ധനസഹായം ബാങ്ക് പ്രസിഡണ്ട് .ലിനീഷ് പാലയാടൻ മന്ത്രിക്ക് കൈമാറി. സുനീഷ പി. വി,പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിഷ ഉമ്മർ, വടകര എ. ആർ ഷിജു പി,കൃഷി ഓഫീസർ സ്വരൂപ്‌ പി. എസ്,സി. ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ,പി. കെ രാമചന്ദ്രൻ, മാട്ടാണ്ടി ബാലൻ,എ. ടി ശ്രീധരൻ, എം. പി ബാബു, പാമ്പള്ളി ബാലകൃഷ്ണൻ,പ്രദീപ് ചോമ്പാല, , കെ. എ സുരേന്ദ്രൻ, ഹാരിസ് മുക്കാളി, കോട്ടായി ശ്രീധരൻ, പ്രമോദ് കരിവയൽ, ശ്രീജേഷ്, മുബാസ് കല്ലേരി, ബാബു ഹരിപ്രസാദ് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe