മേപ്പയ്യൂര്‍: കീഴപ്പയ്യൂര്‍ മൂന്നൂറാംകണ്ടി കരണ്ടക്കല് എം.കെ.രജീഷ് അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ ബാര്‍ഡ് സെറ്റ് അംഗമാണ്. നിലവില്‍ കോടേരിച്ചാലിലാണ് താമസിക്കുന്നത്.
ജോലിക്കിടെ ഓടുകഴുകുന്നതിനിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
അച്ഛന്: കേളപ്പന്. അമ്മ: ദേവി. ഭാര്യ: അഞ്ജു. സഹോദരി: രജില. സംസ്കാരം കോടേരിച്ചാലിലെ വീട്ടില്‍ ഉച്ചയോടെ നടക്കും.