കീഴരിയൂരിൽ കണ്ടെയ്നർ തട്ടി മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

news image
May 23, 2025, 4:11 am GMT+0000 payyolionline.in

കൊയിലാണ്ടി: കീഴരിയൂരിൽ കണ്ടെയ്നർ തട്ടി മരം വീണു. കഴിഞ്ഞ ദിവസം  രാത്രി 11:30 ഓടെയാണ്  കീഴരിയൂർ ഭാഗത്ത് കിഴൂർ-മേപ്പയൂർ റോഡിൽ ഒരു കണ്ടെയ്നർ വാഹനത്തിന്റെ തട്ടലിനെ തുടർന്ന് മരം പൊട്ടി റോഡിലേക്ക് വീണത് . ഇതോടെ ഗതാഗതം  തടസ്സപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിശമന സേനയുടെ സംഘം സ്ഥലത്തെത്തി, ചെയിൻ സോ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

രക്ഷാപ്രവർത്തനം അഗ്നിശമന സേനയുടെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സിജിത്ത് സി, അമൽ, ലിനീഷ്, നിതിൻരാജ്, ഹോഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe