പയ്യോളി: കീഴുർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം മാർച്ച് 9-ാം തീയതി ഞായറാഴ്ച ആഘോഷിക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ ഗണപതി ഹോമം, കലശപൂജ, ഭഗവതി പൂജ എന്നിവ നടക്കും.
ക്ഷേത്രം തന്ത്രി മാങ്കാവ് അരുൺ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ പൂജകൾ ആരംഭിക്കും. ഭക്തജനങ്ങൾക്കായി പ്രത്യേകം വിശേഷാൽ പൂജകളും ചടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.