മണിയൂര്‍ : ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗ്രാമജ്യോതി സംഘടിപ്പിച്ച പരിപാടിയിൽ ഉല്ലാസ് നഗർ വിപി പ്രകാശൻ – രുപിഷ ദമ്പതികളുടെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൽ ദേവ് തത്സമയം മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ചു.
കിഴൂർ യു.പി. സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായ അമൽ, ചെറുപ്പത്തിൽ തന്നെ നിരവധി ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയത് കൊണ്ടാണ് പ്രസക്തി നേടിയത്.കവി സത്യൻ കെ.കെ. പരിപാടിയിൽ അമൽ ദേവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിപി ശ്രീധരൻ ഉപഹാരം നൽകി.