കീഴൂരിൽ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

news image
Aug 16, 2024, 5:21 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും പയ്യോളി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴൂർ ഗവൺമെൻറ് യു പി സ്കൂളിൽ ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജെ എച്ച് ഐ സുബീഷ് സ്വാഗതം പറഞ്ഞു.

ഹെഡ് മാസ്റ്റർ ദിനേശൻ അധ്യക്ഷത വഹിച്ചു. പയ്യോളി 16ആം വാർഡ് കൗൺസിലർ സി. കെ.ഷഹനാസ് ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ ഓഫീസർ ഡോ. സായി ലക്ഷ്മി കുട്ടികളിലെ ഫോൺ അഡിക്ഷനെ പറ്റി ക്ലാസ്സെടുത്തു. ജെ എച്ച് ഐ അബ്ദുല്ല ആശംസകൾ നേർന്നു. ജെ പി എച്ച് എൻമാരായ അജന്യ അപർണ, നമിത. ആശ വർക്കർമാരായ രജിത, ഷൈജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി പ്രബിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ഒപ് റ്റോമെട്രിസ്റ്റ് സുബിൻ ക്യാമ്പിൽ 60 കുട്ടികളുടെ കാഴ്ച പരിശോധന നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe