കീഴൂർ ആറാട്ട് മഹോത്സവത്തിന് തയ്യാറെടുപ്പ് തുടങ്ങി: ഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു

news image
Sep 26, 2024, 7:06 am GMT+0000 payyolionline.in

പയ്യോളി :  2024 ഡിസംബർ 10 മുതൽ 15 വരെ നടക്കാനിരിക്കുന്ന കീഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവം, പൂർവ്വാധികം പ്രൗഢിയോടെയും പൊലിമയോടെയും നടത്താൻ വിപുലമായ ഭക്തജനയോഗം ക്ഷേത്ര സന്നിധിയിൽ ചേർന്ന് തീരുമാനിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു.

ക്ഷേത്രം ട്രെസ്റ്റി ബോർഡ് ചെയർമാൻ ആർ.രമേശൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്ദ്രൻ മൂഴിക്കൽ, കെ.കെ സന്ദീപ്, കെ.പി. സുരേഷ്, സി.എച്ച്.ബാലകൃഷ്ണൻ, വി.വി. ഹരിദാസ്, അതുൽ, ബാബു കുന്നുമ്മൽ, പി.കെ.അശോകൻ, കാര്യാട്ട് ഗോപാലൻ, മഠത്തിൽ നാരായണൻ മാസ്റ്റർ, കെ.കെ. നാരായണൻ മാസ്റ്റർ, എം.കെ. രാഘവൻ നമ്പ്യാർ, കെ.പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

 

ഉത്സവാഘോഷകമ്മിറ്റിയുടെ ഭാരവാഹികളെ  തിരഞ്ഞെടുത്തു

 

ചെയർമാൻ: പി.ടി. രാഘവൻ

വൈസ് ചെയർമാന്മാർ: കുറുമണ്ണിൽ രവീന്ദ്രൻ, ചന്ദ്രൻ കണ്ടോത്ത്, ശൈലജ ഗംഗാധരൻ നമ്പ്യാർ

ജനറൽ കൺവീനർ: കെ.വി. കരുണാകരൻ നായർ

കൺവീനർമാർ: പ്രഭാകരൻ പ്രശാന്തി, പ്രഭാകരൻ അടിയോടി ചാത്തോത്ത്, ബിന്ദു പണിക്കുളങ്ങര

ഖജാൻജി: ആർ. രമേശൻ മാസ്റ്റർ

 

ക്ഷേത്രം മേനോക്കി അടിയന്തരിരം നിർവഹിച്ചുവന്നിരുന്ന അവകാശി ഇടക്കുടി രാജഗോപാലൻെറ  നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾക്ക് ട്രെസ്ററി ബോർഡ് അംഗം കപ്പന വേണുഗോപാൽ വിശദീകരണം നൽകി. ട്രെസ്റ്റി ബോർഡ് അംഗങ്ങളായ കൈപ്പുറത്ത് ഗോപാലകൃഷ്ണൻ അടിയോടി സ്വാഗതവും കെ.ടി. രാമകൃഷ്ണൻ (സുരഭി) നന്ദിയും രേഖപെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe