കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

news image
Sep 9, 2024, 3:32 am GMT+0000 payyolionline.in

പയ്യോളി : നഗരസഭ ഒന്നാം ഡിവിഷനും കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമും സംയുക്തമായി ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി. കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ  നടന്ന പരിപാടി ഒന്നാം ഡിവിഷൻ കൗൺസിലർ സുജല ചെത്തിൽ ഉദ്ഘാടനം ചെയ്തു .

 

പ്രോഗ്രാം ഓഫീസർ ഡോ. സുമേഷ് പയ്യോളി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹാഷിം മഹമൂദ് മാനസിക ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ആരോഗ്യ ബോധവൽക്കരണത്തിൽ ഡോ. യഹ്യ അയ്യാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ വികസന സമിതി കൺവീനർ പി. കുഞ്ഞാമു ആരോഗ്യ മേഖലയിലെ ഒന്നാം ഡിവിഷൻ്റെ ഇടപെടലും പദ്ധതി വിശദീകരണവും നടത്തി.

സി.ഡി.എസ് മെമ്പർ ബിന്ദു പി.ടി , നിവേദ്യ ശ്രീധർ, വൃന്ദ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഷാഫി, മുഹമ്മദ് നജാദ് , പുണ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡിവിഷൻ കുടുംബാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ, നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ ആദ്യാവസാനം സജീവമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe