‘കുടുംബശ്രീ ഒരു നേർചിത്രം’ : ഫോട്ടോഗ്രാഫി മത്സരത്തിൽ പയ്യോളി സ്വദേശിനിക്ക് ഒന്നാം സമ്മാനം

news image
Dec 23, 2024, 2:22 pm GMT+0000 payyolionline.in

 

പയ്യോളി :  കുടുംബശ്രീ സംസ്ഥാനതലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഓക്സിലറി വിഭാഗത്തിൽ പയ്യോളി നഗരസഭയിലെ 18 ആം ഡിവിഷനിലെ അനുഷ മോഹൻ ഒന്നാം സമ്മാനം നേടി. 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം .

 


കുടുംബശ്രീ വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയാണ് നേർച്ചിത്രമെന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത് . അത്യുഷ്ണസമയത്ത് കാർഷിക പരിപാലനത്തിലേർപ്പെട്ട കുടുംബശ്രീ പ്രവർത്തകയായ കര്ഷകയെ പേരാമ്പ്ര കൂട്ടുകൃഷി വിളനിലത്തിൽ വിളനിലം പശ്ചാത്തലത്തിലെടുത്ത ഫോട്ടോയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് .

 


കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ക്കുശേഷം ഉപരിപഠനത്തിലേർപ്പെട്ട അനുഷ പാഷനായി ചിത്രരചനയും ഫോട്ടോഗ്രാഫിയും ഒപ്പം കൊണ്ടുപോകുന്നു . ഓക്സിലറി വിഭാഗത്തിലെ ചിത്രരചനയിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട് . ദുബായിൽ മീഡിയയിൽ ഫോട്ടോഗ്രാഫറായി ജൊലിചെയ്യുന്ന അച്ഛൻ മോഹൻ പയ്യോളിയാണ് ചിത്രം വരയിലും ഫോട്ടോഗ്രഫിയിലും അനുഷയുടെ ഗുരു . അമ്മ സുധ. അനുജൻ അഷിന്‍ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe