കുടുംബ ഭദ്രദയ്ക്കു മത മൂല്യങ്ങൾ മുറുകെ പിടിക്കുക – കെ. എൻ. എം ക്യാമ്പയിൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രചാരണ സമ്മേളനം

news image
Feb 24, 2024, 2:33 pm GMT+0000 payyolionline.in

പയ്യോളി :  ഇസ്ലാമോഫോബിയ അത്യന്തം ഭയാനകമായി പ്രചരിപ്പിക്കപ്പെടുന്ന വർത്തമാന കാലത്ത് പ്രപഞ്ച നാഥന്റെ നിയമ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തി മാതൃക സൃഷ്ടിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ തിന്മകൾ വ്യാപകമാകാ നുള്ള പ്രധാന കാരണം കൃത്യമായ മതാധ്യാപനങ്ങളിൽ നിന്നുമുള്ള സമൂഹത്തിന്റെ പിന്മാറ്റവും നവ ലിബറിസവുമാണെന്നും ശ്രേഷ്ഠ സമൂഹം ഉൽകൃഷ്ട മൂല്യങ്ങൾ’ കെ. എൻ. എം കാമ്പയിൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു.

 

സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ധീൻ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി. പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ ജന:സെക്രട്ടറി ഹനീഫ് കായക്കൊടി, ഐ. എസ്. എം സംസ്ഥാന വൈസ് പ്രസി:സുബൈർ പീഡിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ. എൻ.എം. സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി,ഐ. എസ്. എം ട്രഷറർ കെ.എം.എ.അസീസ്, കെ.എൻ.എം.ജില്ലാ ട്രഷറർ സി. കെ. പോക്കർ മാസ്റ്റർ, എ.വി.അബ്ദുള്ള, ടി. പി. മൊയ്‌തു,ഷമീർ വാ കയാട്, അലി കിനാലൂർ, അബ്ദുൽ കരീം കൊച്ചേരി, ഫാറൂഖ് അഹ്‌മദ്‌, ടി. വി. അബ്ദുൽ ഖാദർ,കെ. കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ,വി.വി. അമ്മദ് മാസ്റ്റർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe