കുന്നമംഗലം ടൗണിൽ ടാങ്കർ ലോറിയിൽനിന്നും നൈട്രജൻ വാതകം ചോർന്നത് ആശങ്ക പരത്തി

news image
Jun 27, 2023, 4:03 am GMT+0000 payyolionline.in

കോഴിക്കോട് ∙ കുന്നമംഗലം ടൗണിൽ വെയ്‌ബ്രിജിന് സമീപം പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽനിന്നും നൈട്രജൻ വാതകം ചോർന്നത് ആശങ്ക പരത്തി. എന്നാൽ അപകട സാധ്യത ഇല്ലെന്ന് ഫയർഫോഴ്സ് സംഘം എത്തി ഉറപ്പുവരുത്തി. രാവിലെ ആറരയോടെ ആണ് ഐഐഎം ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ടാങ്കറിൽനിന്നു വെള്ളപ്പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പൊലീസിന്റെയും ശ്രദ്ധയിൽപെട്ടത്.

വാഹനത്തിലെ ജീവനക്കാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വെള്ളിമാടുകുന്ന് സ്േറ്റഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർഫോഴ്സ് സംഘവും ലോറി ജീവനക്കാരും ചേർന്ന് വാൽവ് അടച്ച് ചോർച്ച തടഞ്ഞു. ബെംഗളൂരുവിൽനിന്നു നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ റീഫിൽ ചെയ്യുന്ന ടാങ്കർ ലോറിയിലെ വാൽവിനാണു ചോർച്ചയുണ്ടായത്.ടാങ്കറിനകത്തെ മർദം കൂടുമ്പോൾ ഓട്ടമാറ്റിക് സംവിധാനം വഴി ചെറിയ അളവിൽ പുറത്തുവന്നതാണെന്നാണു ജീവനക്കാർ പറയുന്നത്. ഈർപ്പവും മാറിയ കാലാവസ്ഥയും മൂലം അന്തരീക്ഷത്തിൽ വാതകം തങ്ങി നിൽക്കുന്നതിനാലാണു വലിയ ചോർച്ച ഉണ്ടായ തോന്നൽ ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe