കുന്ന്യോറമലയിലേത് ഗൗരവതരമായ വിഷയം, അടിയന്തര ഇടപെടല്‍ നടത്തിയേ പറ്റൂ : കെ. മുരളീധരന്‍ എം. പി

news image
Oct 12, 2023, 1:22 pm GMT+0000 payyolionline.in
കൊയിലാണ്ടി:  ബൈപ്പാസ്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്നിടിയുകയും ജനജീവിതം ദുസ്സഹമാക്കപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗൗരവതരമാണെന്നും, ജനങ്ങളുടെ ജീവനെയും സ്വത്തിനേയും ബാധിക്കുന്ന വിഷയമാണെന്നും കെ. മുരളീധരന്‍ എം. പി പറഞ്ഞു. സ്ഥലസന്ദര്‍ശം നടത്ത ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട ദേശിയപാത അതോറിറ്റി ഉദ്യോഗസ്ഥരേയും കരാറുകാരേയും പ്രശ്‌നബാധിതമായ പ്രദേശത്തേക്ക് വിളിച്ച് വരുത്തി സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ കെ. എം. സുമതി, അഡ്വ. പി. ടി. ഉമേന്ദ്രന്‍, രാജേഷ കീഴരിയൂര്‍, വി. ടി. സുരേന്ദ്രന്‍, രജീഷ് വെങ്ങളത്ത്കണ്ടി, പി. വി. വേണുഗോപാലന്‍, തങ്കമണി ചൈത്രം,, തന്‍ഹീര്‍ കൊല്ലം, റസിയ ഉസ്മാന്‍, എന്നിവർ അനുഗമിചച്ചു . കുന്ന്യോ മല നിവാസികളായ ബിജു പ്രജീഷ്, വിനോദ് ജസ്‌ന, അഞ്ജലി സിബി, റീജ, ഗീത എന്നിവര്‍ എം പി യോട് കാര്യങ്ങൾ വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe