കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ഡിസംബർ 21 മുതൽ 28 വരെ യാണ് സപ്താഹയജ്ഞം നടക്കുക. ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ .

യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയെ സപ്താഹ കമ്മിറ്റി ഭാരവാഹികൾ,ആചാര്യ വരണം നൽകി സ്വീകരിക്കുന്നു.
ചെയർമാൻ ശ്രീജ ടീച്ചർ, കൺവീനർ സുജിത്ത്കുമാർ, ട്രഷറർ ബാലകൃഷ്ണൻ മാണിക്യ, ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് സി.പി. ബിജു , സെക്രട്ടറി പി.ടി. ബാലകൃഷ്ണനും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
