കൊയിലാണ്ടി: കുട്ടികൾക്കായി പുതുതായി കുറുവങ്ങാട് സൗത്ത് യു.പി.സ്കൂളിനു സമീപം ആരംഭിച്ച സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒരുവയസു മുതൽ നാല് വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. വാഹന സൗകര്യങ്ങൾ, ഭക്ഷണം , കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസാധനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ സൗരകര്യങ്ങളുമായാണ് സ്കൂൾ തുറന്നത്.
ഗായകനും, സംഗീത സംവിധായകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ഒ.മാധവൻ, ആലി, പാർട്ണർമാരായ വി.എം.ശാന്തിത , ബി. സ്മിജേഷ്, എ.കെ. സജേഷ് , എം.ജി. ഹൃദ്യ എന്നിവർ സംസാരിച്ചു.