പയ്യോളി : കൂത്തുപറമ്പിലെ വെടിവയ്പിൽ തളരാതെ മൂന്നുപതിറ്റാണ്ട് ജീവിതത്തോട് പൊരുതി കേരളത്തെ വിസ്മയിപ്പിച്ച സമരപോരാളി പുഷ്പന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യം നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി.
‘പോരാളികളുടെ പോരാളി… കണ്ണേ കണ്ണേ കൺമണിയേ… വിപ്ലവസൂര്യൻ പുഷ്പൻ സഖാവേ, ഇല്ല ഇല്ല മരിക്കുന്നില്ല , ജീവിക്കുന്നു ഞങ്ങളിലൂടെ ’ പൊതുദർശനത്തിനുവച്ച പയ്യോളിയില്‍ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. പയ്യോളിയില്‍ ഡി വൈ എഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്
വിലാപയാത്രയ്ക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചത്. ഭാരവാഹികളടക്കം നിരവധിപേര്‍ പുഷ്പനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. പയ്യോളി ബസ് സ്റ്റാന്‍ഡിലാണ് വിലാപ യാത്ര അല്പസമയം നിര്‍ത്തി പ്രവര്‍ത്തകരുടെ അന്ത്യാഭിവാദ്യo ഏറ്റുവാങ്ങിയത്.
കേരളത്തിന്റെ പ്രിയപുത്രന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കുകാണാൻ മകനെപ്പോലെ സ്നേഹിച്ച അമ്മമാർ, സഹോദരനായി ഒപ്പം ചേർത്തുനിർത്തിയവർ, സമരാവേശത്തെ ഹൃദയത്തിലേറ്റിയ യുവത എന്നുവേണ്ട സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരാണ് ഒഴുകിയെത്തിയിരുന്നു.മൃതദേഹം കടന്നുപോവുന്ന പാതയോര ങ്ങളിൽ കത്തുന്ന വെയിൽ കൂസാതെ പ്രവർത്തകരുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. പൂക്കളർപ്പിച്ചും മുഷ്ടിചുരുട്ടിയും അഭിവാദ്യമർപ്പിച്ചു.