പൂക്കാട് ടൗണിൽ  ടിപ്പർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച്  അപകടം- വീഡിയോ

news image
Nov 23, 2022, 6:57 am GMT+0000 payyolionline.in

കൊയിലാണ്ടി : പൂക്കാട് ടൗണിൽ  ടിപ്പർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച്  അപകടത്തില്‍ നിരവധി പേർക്ക് പരുക്ക്. ഇന്ന്  രാവിലെ 11. 30 കൂടിയാണ് കൊയിലാണ്ടി പൂക്കാടിനു സമീപം ടിപ്പർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചത്. അപകടത്തില്‍  കെഎസ്ആർടിസി ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയുണ്ടായി. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നാട്ടുകാർ ചേർന്ന് പുറത്തെടുത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ഭഗമായി ബസ്സിലുള്ള പത്തോളം പേർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ശേഷം പൊട്ടിയ ചില്ല്  അഗ്നിനശമന സേന വെള്ളം ഉപയോഗിച്ചു അടിച്ചു കളഞ്ഞു.  ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി, ജി ആര്‍  എ എസ് ടി ഓ   പികെ.ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്,ജിനീഷ്കുമാർ, നിധി പ്രസാദ് ഇ എം,ഷിജു ടി പി,സനിൽ രാജ്,ഷാജു,നിധിൻരാജ്, ഹോംഗാര്‍ഡുമാരായ രാകേഷ്.എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe