വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.
കെ എസ് എസ് പി യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം വി. കെ. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം കെ. പി. ബാബു അവതരിപ്പിച്ചു. മാതാപിതാക്കളുടെ സ്മരണയിൽ സി. എച്ച്. ശ്രീനിവാസൻ മാസ്റ്റർ ഏർപ്പെടുത്തിയ കൈത്താങ്ങ് കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി അംഗം ഇ. നാരായണൻ മാസ്റ്റർ വിതരണം ചെയ്തു. കെ എസ് എസ് പി യു യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി. പി. രവീന്ദ്രനും വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും ട്രഷറർ നാണു തറമ്മലും അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് ബ്ലോക്ക് ട്രഷറർ മേലത്ത് സുധാകരനും പ്രമേയങ്ങൾ കെ. ഗീതയും അ വതരിപ്പിച്ചു.
![](https://payyolionline.in/wp-content/uploads/2025/02/kyyy.jpg)
കെ എസ് എസ് പി യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം കെ എസ് എസ് പി യു സംസ്ഥാനകമ്മിറ്റി അംഗം വി. കെ. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ആശംസകൾ നേർന്നുകൊണ്ട് കൊണ്ട് കെ എസ് എസ് പി യു ജില്ലാ ജോയിന്റ് സെക്രട്ടറി എം. ചെക്കായി, കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് എൻ. കെ. രാധാകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി പി. എം. കുമാരൻ മാസ്റ്റർ, രക്ഷാധികാരി കെ. ബാലക്കുറുപ്പ്, വല്ലത്ത് ബാലകൃഷ്ണൻ, കെ. ടി. നാണു എന്നിവർ സംസാരിച്ചു. റിപ്പോർട്ട് വരവ് ചെലവ്കണക്ക് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പി. ജി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി. സി. സജീവൻ, പി.ഭാർഗവി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പൊന്നാറത്ത് ബാബു വരണാധികാരിയായിരുന്നു. യൂണിറ്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രകടനവും നടന്നു. പ്രകടനത്തിന് എം ചെക്കായി, കെ. ബാലക്കുറുപ്പ്, പി. ചന്ദ്രൻ, ജി. ലീല തുടങ്ങിയവർ നേതൃത്വം നൽകി.
![](https://payyolionline.in/wp-content/uploads/2025/02/lppo.jpg)
സി. എഛ്. ശ്രീനിവാസൻ മാസ്റ്റർ മാതാപിതാക്കളുടെ സ്മരണയിൽ ഏർപ്പെടുത്തിയ കൈത്താങ്ങ് ബ്ലോക്ക് കമ്മിറ്റി അംഗം ഇ. നാരായണൻ മാസ്റ്റർ വിതരണത്തിനായി യൂണിറ്റ് സെക്രട്ടറിക്ക് നൽകുന്നു.
പുതിയ ഭാരവാഹികളായി ടി. കെ. ബാലകൃഷ്ണൻ, പ്രസിഡന്റ്, വികെ. വിജയൻ, കെ. ഗീത, കെ. പി. രാജഗോപാലൻ, വൈസ് പ്രസിഡന്റ്‌മാർ, കെ. പി. ബാബു, കെ. വി. മോഹനൻ,കെ. പി. രാജേന്ദ്രൻ ജോയിന്റ് സെക്രട്ടറിമാർ , വി. പി. രവീന്ദ്രൻ സെക്രട്ടറി, നാണു തറമ്മൽ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. പി. ജി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എൻ. വിജയൻ മാസ്റ്റർ എന്നിവർ ഓഡിറ്റർമാരാണ്. യൂണിറ്റ് സെക്രട്ടറി വി. പി. രവീന്ദ്രൻ സ്വാഗതവും നാണു തറമ്മൽ നന്ദിയും പറഞ്ഞു.