കെകെഎംജിവിഎച്ച്എസ് ഓർക്കാട്ടേരിയിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ബുധനാഴ്ച

news image
Jun 2, 2024, 5:10 pm GMT+0000 payyolionline.in

വടകര: കെ.കെ.എം.ജി.വി.എച്ച്.എസ് ഓർക്കാട്ടേരിയിലെ വി.എച്ച്.എസ്. ഇ വിഭാഗത്തിൽ താത്കാലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി (ഇലക്ട്രോണിക്സ്), നോൺ വോക്കേഷണൽ ടീച്ചേർസ് ഇൻ ഇംഗ്ലീഷ് (സീനിയർ), ഫിസിക്‌സ് (സീനിയർ), കെമിസ്ട്രി (സീനിയർ) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ബുധനാഴ്ച രാവിലെ 10.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വി.എച്ച്.എസ്.ഇ സ്പെഷ്യൽ റൂൾ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം  ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe