കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് 240 കോടി കലക്ഷൻ ; ലക്ഷ്യമിട്ടതിനേക്കാൾ 48.97 ലക്ഷം അധികം

news image
Jan 1, 2024, 5:13 pm GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ഡി​സം​ബ​റി​ല്‍ വ​രു​മാ​ന നേ​ട്ടം. 31 ദി​വ​സ​ത്തെ വ​രു​മാ​ന​മാ​യി 240.48 കോ​ടി രൂ​പ​യാ​ണ്​ ല​ഭി​ച്ച​ത്. ശ​ബ​രി​മ​ല ബ​സു​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് നേ​ട്ട​മാ​യ​ത്. 240 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ മ​റി​ക​ട​ന്നു. മാ​ത്ര​മ​ല്ല, 48.97 ല​ക്ഷം രൂ​പ അ​ധി​ക​വും നേ​ടി.

ഡി​സം​ബ​റി​ല്‍ ദ​ക്ഷി​ണ മേ​ഖ​ല​യി​ല്‍ നി​ന്ന്​ 107.07 കോ​ടി രൂ​പ​യും, മ​ധ്യ​മേ​ഖ​ല​യി​ല്‍ നി​ന്ന്​ 79.19 കോ​ടി രൂ​പ​യും ഉ​ത്ത​ര​മേ​ഖ​ല​യി​ല്‍ നി​ന്ന്​ 54.21 കോ​ടി രൂ​പ​യും നേ​ടി. പ്ര​തി​ദി​ന ശ​രാ​ശ​രി വ​രു​മാ​നം 7.75 കോ​ടി രൂ​പ​യാ​ണ്.

ഡി​സം​ബ​റി​ലെ ശ​മ്പ​ളം ജ​നു​വ​രി അ​ഞ്ചി​നു​ള്ളി​ല്‍ കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ലും ഡി​സം​ബ​റി​ല്‍ പൂ​ര്‍ണ ശ​മ്പ​ളം കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​രി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ശ​മ്പ​ള വി​ത​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടി​ല്ല.​

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe