പയ്യോളി : ബി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് സംഘടിപ്പിച്ചു. മേലടി ഉപജില്ലയിലെ എൽ.പി, യു.പി., എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി നൂറിൽപരം കുട്ടികൾ പങ്കെടുത്തു.
എൽ.പി.വിഭാഗത്തിൽ നിന്ന് അഭിമന്യൂ .പി .പി. (നടുവത്തൂർ യു.പി.സ്കൂൾ) ഒന്നാം സ്ഥാനവും, അമൻ അബ്ദുള്ള (ജി.എച്ച്.എസ് വന്മുഖം) രണ്ടാം സ്ഥാനവും, നേദിക. എസ്. (തൃക്കോട്ടൂർ എ.യു.പി.സ്കൂൾ) മൂന്നാം സ്ഥാനവും
കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ നിന്ന് പാർത്ഥിവ്. എം.ജി. (ജി.എച്ച്.എസ്. ചെറുവണ്ണൂർ ) ഒന്നാം സ്ഥാനവും,
വേദവ് കൃഷ്ണ (കിഴൂർ എ.യു.പി.സ്കൂൾ ) രണ്ടാം സ്ഥാനവും, ഹരിദേവ്. എ.വി. (ജി.എച്ച്.എസ്ചെറുവണ്ണൂർ )മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ പൂജ.സി.കെ. (തിക്കോടിയൻ സ്മാരക ഹൈസ്ക്കൂൾ പയ്യോളി ) ഒന്നാം സ്ഥാനവും, ശരണ്യ സായി (സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം), സ്നിയ.എം.എസ്. ( ജി.വി.എച്ച്.എസ് മേപ്പയൂർ ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്.എസ്.എസ്.വിഭാഗത്തിൽ അലൻ ശ്യാം സുനിൽ (മേപ്പയ്യൂർ ) ഒന്നാം സ്ഥാനവും, ശ്രേയ .എസ്. ( ജി.വി.എച്ച്.എസ് മേപ്പയ്യൂർ ), അലൻ പ്രമോദ്.കെ. (ബി.ടി.എം.എച്ച്.എസ് തുറയൂർ ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കെ.പി.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ കുഞ്ഞോത്ത് വിജയികൾക്ക് സമ്മാനദാനം നടത്തി.
ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ടി.സി.സുജയ , ആർ.പി.ഷോഭിദ്, ജെ.എൻ.ഗിരീഷ്, ഇ.എം. ബിന്ദു, ജി.പി. സുധീർ എന്നിവർ പ്രസംഗിച്ചു.